ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം

Update: 2023-02-03 02:37 GMT

പഴയങ്ങാടി: കാര്‍ കത്തിയമര്‍ന്ന് ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം. പഴയങ്ങാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. കാര്‍ യാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം പി ഫാത്തിമ (24), സ്‌കൂട്ടര്‍ യാത്രിക കണ്ണപുരം നോര്‍ത്ത് എല്‍പി സ്‌കൂള്‍ അധ്യാപിക കീഴറയിലെ സി പി വീണ (47) എന്നിവരാണ് മരിച്ചത്.

ഫാത്തിമയുടെ ഭര്‍ത്താവ് അടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടി റെയില്‍വെ മേല്‍പാലത്തിന് സമീപമായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ പരിയാരം ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News