ഗോവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 13 കൊവിഡ് രോഗികള്‍ കൂടി മരിച്ചു
പനാജി: ഗോവയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ഇന്നുമാത്രം 13 കൊവിഡ് രോഗികള്‍ മരിച്ചു. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് എല്ലാ മരണവും നടന്നത്. ഇതുവരെ ഗോവയില്‍ ഈ കാരണം കൊണ്ട് മാത്രം 75 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഗോവ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ പുലര്‍ച്ചെകളില്‍ രോഗികള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്.
അതേസമയം മരണം ഓക്‌സിജന്‍ ക്ഷാമം മൂലമാണെന്ന് ഗോവ മെഡിക്കല്‍ കോളജ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല. ഓക്‌സിജന്‍ വിതരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും മരണങ്ങള്‍ ഓക്‌സിജന്റെ അഭാവം കൊണ്ടല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗോവ മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ഒരു കേസ് ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ ദേവിദാസ് പങ്കം സമ്മതിച്ചുരുന്നു. എങ്കിലും പുലര്‍ച്ചെകളിലെ മരണങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു.
പതിമൂന്ന് പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിന്‍ അഭാവത്താല്‍ മരിച്ചവിവരം ഉന്നതോദ്യോഗസ്ഥര്‍ ശരിവച്ചിട്ടുണ്ട്.
ഗോവ മെഡിക്കല്‍ കോളജിലെ മരണങ്ങള്‍ എല്ലാം തന്നെ പുലര്‍ച്ചെ 2നും 6നും ഇടയിലാണ് നടക്കുന്നത്. ഇത്തരത്തില്‍ 75 പേരാണ് ഇതേ ആശുപത്രിയില്‍ മരിച്ചത്.
