ചുമര്‍ചിത്രകലയില്‍ നാടിന് അഭിമാനമായി അനൂപ് കുണ്ടൂര്‍

Update: 2021-12-10 14:39 GMT

മാള: ചുമര്‍ചിത്രകലയില്‍ നാടിന് അഭിമാനമായി കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ സ്വദേശി അനൂപ്. ചിത്രകലയില്‍ കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ കലാകാരനാണ് അനൂപ്. പഠിക്കുന്ന സമയത്തു തന്നെ ചുമര്‍ചിത്രകലയില്‍ പ്രശസ്തമായ നിരവധി കലാസൃഷ്ടികള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രകലാ അധ്യാപന രംഗത്തും സജീവമാണ്. 

പൊയ്ക്കാട്ടുശ്ശേരിയില്‍ ആരംഭിച്ച തപസ്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുമര്‍ചിത്രകലയില്‍ പരിശീലനം നല്‍കുന്നു. കുണ്ടൂര്‍ കുളത്തേരി കോഴിപ്പാട്ടില്‍ തങ്കപ്പന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മൂന്ന് മക്കളില്‍ ഇളയവനാണ് ഈ മിടുക്കന്‍. 

Tags: