മലപ്പുറം: മലപ്പുറം കാളികാവിലെ കടുവയെ പിടികൂടാനുള്ള ദൗത്യം വിജയം കാണാനാവാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ദൗത്യം ആരംഭിച്ചിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാനായില്ല. ഇന്ന് വനം വകുപ്പ് ഒരു കൂട് കൂടി പ്രദേശത്ത് സ്ഥാപിച്ചു. ഇതിനിടയില്‍
ഈ പ്രദേശങ്ങളില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. രണ്ടു തവണ പ്രദേശത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവ തന്നെയാണ് തങ്ങള്‍ കണ്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കടുവ ഭീതി കാരണം, തങ്ങള്‍ക്ക് ജോലിക്കു കൂടി പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.
മെയ് 15നാണ് ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം. രാവിലെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ കടുവ ആക്രമിക്കുകയായിരുന്നു