തദ്ദേശതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്ത്: കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് തൃശൂരിലേക്ക് സുരേഷ് ഗോപി വോട്ട് മാറ്റിയതെന്ന് അനില്‍ അക്കര
തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്തെന്ന് കോണ്‍ഗ്രസ്. ശാസ്തമംഗലത്തെ 41ാം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാനായി തൃശൂരിലേക്ക് വോട്ട് മാറ്റിയതാണെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പറഞ്ഞു.
പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്ന് അനില്‍ അക്കര ആരോപിച്ചു. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനാണ് സുരേഷ് ഗോപി എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനില്‍ അക്കരപറഞ്ഞു.