കാത് കുത്താന്‍ അനസ്‌തേഷ്യ നല്‍കി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Update: 2025-02-06 10:29 GMT

ചാമരാജനഗര്‍: കാത് കുത്താന്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഹംഗല ഗ്രാമത്തില്‍ നിന്നുള്ള ആനന്ദും ശുഭയും ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഡോക്ടര്‍ രണ്ട് ചെവികളിലും അനസ്‌തേഷ്യ കുത്തിവച്ചതിനെ തുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലായെന്നാണ് ആരോപണം. കുട്ടിയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്ന് പോലിസ് പറഞ്ഞു.

Tags: