കൊവിഡ് 19: ആന്ധ്രയില്‍ 24 മണിക്കൂറിനുള്ളില്‍ 12 മരണം; പുതിയ രോഗികള്‍ 1,062

Update: 2020-07-08 13:24 GMT

അമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,062 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നു മാത്രം 12 പേര്‍ മരിച്ചിട്ടുണ്ട്.

ചിറ്റൂര്‍, ഗുണ്ടൂര്‍, കിഴക്കന്‍ ഗോദാവരി ജില്ലകൡലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ആന്ധ്രയില്‍ രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്.

പുതിയ രോഗികളില്‍ 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

ഇതുവരെ സംസ്ഥാനത്ത് 22,259 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,894 പേര്‍ വിവിധ ജില്ലകളിലായി ചികില്‍സയിലുണ്ട്. 11,101 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19 വന്ന് മരിച്ചവരുടെ എണ്ണം 264 ആയതായി കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു.  

Tags: