കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആന്ധ്രപ്രദേശില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ക്ഷേമപദ്ധതി ഗുണഭോക്താക്കളുടെ യോഗം

Update: 2021-06-23 11:42 GMT

ശ്രീകാകുളം: കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിന്റെ പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ ആന്ധ്രപ്രദേശില്‍ ക്ഷേമ പദ്ധതി ഗുണഭോക്താക്കളുടെ മഹായോഗം വിളിച്ച് ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി സീഡിരി അപ്പലരാജു. ശ്രീകാകുളം കാസിബുഗ്ഗയിലാണ് നൂറു കണക്കിനാളുകള്‍ പങ്കടുത്ത യോഗം വിളിച്ചത്. യോഗത്തില്‍ കൊവിഡ് സാമൂഹിക നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ ഫോട്ടോകള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ചൊവ്വാഴ്ച വൈകീട്ടാണ് വൈഎസ്ആര്‍ ചെയുത ഡിബിടി സ്‌കീം ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ കാസിബുഗ്ഗ മുനിസിപ്പാലിറ്റിയിലെയും പലാസ മണ്ഡലിലെയും നിരവധി പേര്‍ പങ്കെടുത്തു.

എസ് സി, എസ് ടി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ 45-60 വയസ്സുവരുന്ന സത്രീകള്‍ക്കാണ് ഈ പദ്ധതി വഴി വര്‍ഷത്തില്‍ 18,750 രൂപ വീതം സാമ്പത്തിക സഹായം ചെയ്യുന്നത്. 

23,14,342 ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഘട്ട സഹായത്തിനാവശ്യമായ 4,395 കോടി രൂപ വൈഎസ് ജഗ് മോഹന്‍ റെഡ്ഡി കഴിഞ്ഞ ആഴ്ചയാണ് അനുവദിച്ചത്.