ആന്ധ്രപ്രദേശ്: മരുമകള്‍ അമ്മായിയമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു

Update: 2021-06-27 11:49 GMT

കൃഷ്ണ : ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂത്ത് മരുമകള്‍ അമ്മായിയമ്മയുടെ മുഖത്തും ശരീരത്തും തിളച്ച വെള്ളമൊഴിച്ചു. ആന്ധ്രയിലെ കൃഷ്ണയില്‍ പന്‍ഡപാഡു ഗ്രാമത്തിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് ഛുക്ക ലക്ഷ്മിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ച മരുമകള്‍ സ്വരൂപിനെതിരേ പോലിസ് കേസെടുത്തു.

ഗുദിവാഡ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ പറഞ്ഞ വിവരമനുസരിച്ച് ഛുക്ക ലക്ഷ്മിയും മകന്‍ ശിവ്‌നാരായണനും സ്വരൂപയും ഒന്നിച്ചാണ് ഒരു കുടിലില്‍ താമസിക്കുന്നത്. ഈ അടുത്ത ദിവസങ്ങളില്‍ ഛുക്ക ലക്ഷ്മിക്ക് കുറച്ച് പണം ക്ഷേമപദ്ധതി വഴി ലഭിച്ചു. ഈ പണം വീട് നന്നാക്കാന്‍ മകന്‍ ശിവ്‌നാരായണന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതിനെച്ചൊല്ലി മരുമകളുമായി ചില തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചാണ് ശനിയാഴ്ച രാത്രി മരുമകള്‍ തിളച്ച വെളളമുഴിച്ചത്. ഛുക്ക ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിവ്‌നാരായണനും സ്വരൂപയ്ക്കുമെതിരേ പോലിസ് കേസെടുത്തു.