കാസര്‍കോഡ്: കടല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോഡ് കാഞ്ഞങ്ങാട് കടല്‍തീരത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് വിവരം. രാവിലെ ഹരിതകര്‍മ്മസേന അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.