വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 105 രൂപയുടെ വര്‍ധന

Update: 2022-03-01 15:03 GMT

ന്യൂഡല്‍ഹി; ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്ന വ്യവസായ- വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറിന്റെ വില 105 രൂപ വര്‍ധിപ്പിച്ചു. ഇത്തരം സിലിണ്ടറുകളുടെ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിലവര്‍ധനയാണ് ഇത്.

പുതിയ വിലവര്‍ധനയോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,021 ആയി. നേരത്തെ ഇത് 1,907 ആയിരുന്നു.

ഡിസംബര്‍ 2021നുശേഷമുണ്ടാകുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിലവര്‍ധനയാണ് ഇത്.

മുന്‍മാസത്തെ അടിസ്ഥാനവിലയെ അടിസ്ഥാനപ്പെടുത്തി എല്ലാ മാസവും ആദ്യ ദിവസമാണ് വില പുതുക്കുന്നത്.

ഒക്ടോബറിനു ശേഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 14.2 കിലോഗ്രാം സിലിണ്ടറിന് 899.50 രൂപയാണ് ഈടാക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 90 രൂപയാണ് ഇത്തരം സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയുണ്ടായത്.

കഴിഞ്ഞ നൂറ് ദിവസമായി പെട്രോള്‍, ഡീസല്‍ വിലയിലും വര്‍ധനയുണ്ടായിട്ടില്ല.

യുപി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഇന്ധനവിലയില്‍ വര്‍ധനക്കു സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.

Tags: