സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു

Update: 2026-01-09 08:04 GMT

കോഴിക്കോട്: പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നുപോകുന്നതിനിടെ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കോഴിക്കോട് പുറമേരി ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് സംഭവം. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് കുട്ടികളുമായി വന്ന ബസ് സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി ഇറങ്ങിയ ഉടനെ പൊട്ടിത്തെറി ഉണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ബസിന്റെ ടയറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിന്റെ തീവ്രതയും സ്ഫോടകവസ്തുവും ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Tags: