'അമരാവതിയിലെ കടയുടമ കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന കമന്റ് മുസ് ലിംഗ്രൂപ്പില്‍ ഷെയര്‍ചെയ്യപ്പെട്ടതുകൊണ്ടെന്ന്': പുതിയ അവകാശവാദവുമായി പോലിസ്

Update: 2022-07-02 15:30 GMT

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് കൊഹ്ലെയെന്ന 54കാരനായ മെഡിക്കല്‍ ഷോപ്പുടമ കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന കമന്റ് മുസ് ലിംകള്‍ കൂടുതലുള്ള വാട്ആപ് ഗ്രൂപ്പിലേക്ക് തെറ്റായി ഷെയര്‍ചെയ്യപ്പെട്ടതുകൊണ്ടെന്ന അവകാശവാദവുമായി എന്‍ഐഎ. കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കുശേഷമാണ് കൊലപാതകത്തന് പുതിയ കാരണങ്ങളുമായി എന്‍ഐഎ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

മെഡിക്കല്‍ ഷോപ്പ് ഉടമ ഉമേഷ് കോഹ്ലെയുടെ മരണം നൂപുര്‍ ശര്‍മയെ അനുകൂലിച്ചതുകൊണ്ടാണെന്നും അതുകൊണ്ട് അന്വേഷണം എന്‍ഐഎക്ക് കൈമാറുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. അതിനുപിന്നാലെ അന്വേഷണച്ചുമതല എന്‍ഐഎയെ ഏര്‍പ്പിക്കുകയും ചെയ്തു.

തന്റെ കസ്റ്റമര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് തെറ്റായി ഒരു മെസേജ് ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടതാണ് കൊലപാതക്തതിന് കാരണമായതെന്ന് പിടിഐയും ഇന്ന് റിപോര്‍ട്ട് ചെയ്തു.

ജൂണ്‍ 21നാണ് കോഹ്ലെ തന്റെ കടപൂട്ടി വരുന്നവഴി കൊല്ലപ്പെട്ടത്. രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അദ്ദേഹം തന്റെ മോട്ടോര്‍സൈക്കിളിലായിരുന്നു വന്നിരുന്നത്. തൊട്ടടുത്ത് മറ്റൊരു വാഹനത്തില്‍ ഭാര്യയും മകനുമുണ്ടായിരുന്നു.

കൊലപാതകം കഴിഞ്ഞ് ഇപ്പോള്‍ 12 ദിവസമായി. 6 പേരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെവരെ ഈ കൊലപാതകത്തെ നൂപുര്‍ ശര്‍മയുമായി ബന്ധപ്പെടുത്തിയിരുന്നില്ല. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ ന്യായീകരിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും പറഞ്ഞു.

ജൂണ്‍ 21നാണ് കൊലപാതകം നടന്നത്. ഇത് പുറത്തുവന്നിരുന്നുവെങ്കില്‍ കനയ്യലാല്‍ കൊല്ലപ്പെടുമായിരുന്നില്ലെന്ന് ബിജെപി പ്രാദേശിക നേതാവ് തുഷാര്‍ ഭാര്‍തീയ പറഞ്ഞു.

ഉദയ്പൂിലെ കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ചയിലെ രണ്ട് അംഗങ്ങളാണെന്ന വിവരം പുറത്തുവന്നത് ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു.

Tags:    

Similar News