സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

Update: 2025-10-09 11:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന പാറശാല സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10ആയി. തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചുപേരാണ് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.10 മാസത്തിനിടെ 97 പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നാണ് റിപോര്‍ട്ടുകള്‍. രോഗം ബാധിച്ചവരില്‍ 22 പേര്‍ ഇതുവരെ മരിച്ചു.

Tags: