അമീബിക് മസ്തിഷകജ്വരം; രണ്ടുമരണം കൂടി

Update: 2025-09-16 03:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ കൂടി മരിച്ചതായി സ്ഥിരീകരണം. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതോടെ 19 പേർ മരിച്ചു.

അന്തരീക്ഷത്തിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. മലിനജലത്തിൽ കുളിക്കുന്നത് ഒഴിവാക്കാനും വെള്ളം ശുദ്ധീകരിക്കേണ്ടതിൻ്റെ കാര്യത്തിൽ ബോധാവാൻമാരാവാനും സർക്കാർ നിർദേശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Tags: