ഒമാനില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിച്ചു

Update: 2022-04-01 14:12 GMT

മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ ഇല്ലാതെ ഒമാന്‍ വിടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെ ഇത്തരക്കാര്‍ക്ക് നാട്ടിലേക്ക് പോരാന്‍ സാധിക്കും. 2020 നവംബര്‍ 15 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയമാണ് അവസരം ഒരുക്കുന്നത്. റസിഡന്‍സ് കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും.

Tags: