അമ്മിനിക്കാട് മഹല്ല് ജമാഅത്ത് വാര്‍ഷിക സംഗമം നടത്തി

സമസ്ത ഇസ്‌ലാമിക് സെന്റര്‍ നാഷണല്‍ പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

Update: 2019-11-27 07:52 GMT

ജിദ്ദ: അമ്മിനിക്കാട് മഹല്ല് ജമാഅത്ത് 41 മത് വാര്‍ഷിക സംഗമം ഷറഫിയ്യ സ്‌നാക് ഓഡിറ്റോറിയത്തില്‍ നടന്നു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ നാഷണല്‍ പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. യോഗത്തിലെ അതിഥിയായി എത്തിയ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റെ കെപി മുഹമ്മദ് കുട്ടി സാഹിബ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 41 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജനറല്‍ സെക്രട്ടറി കെകെ ശാഹുല്‍ ഹമീദ് സദസ്സിന് സ്വാഗതം പറഞ്ഞതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് ഇകെ മൊയ്ദീന്‍ സാഹിബ് എംടി ഉസ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍  പി സി നാസറും കരസേനയില്‍ നിന്ന് വിരമിച്ച റഷീദ് ആനമങ്ങാടും ക്ലാസെടുത്തു.

താഴേക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളെ കോഡിനേറ്റര്‍ ബിശ്ര്‍ വിശദീകരിച്ചു.  സലിം എം ഭാവി പരിപാടികള്‍ വിശദീകരിച്ചു.   എന്‍ ബാബു വിടപറഞ്ഞ സഹപ്രവര്‍ത്തകരെ അനുസ്മരിച്ചു. ജിദ്ദാ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ മുജീബ് റഹ്മാനി ഉല്‍ബോധന പ്രസംഗം നടത്തി. വിവിധ പ്രവിശ്യകളെ പ്രതിനിധീകരിച്ച് ആബിദ് തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ഹബീബിഷാഹ് ,വി ഖിറാഅത്ത്, കെ ടി സൈനു , സി നൗഷാദ് ഫുഡ്, അന്‍വര്‍ വാപ്പുട്ടി മീഡിയ എന്നിവര്‍ നേതൃത്വം നല്‍കി. എം കെ മുഹമ്മദിന്റെ ഉപസംഹാര  പ്രസംഗത്തോടെ പരിപാടികള്‍ സമാപിച്ചു.