അമിത് ഷായുടെ 'ഒആര്‍ഒപി' ക്കെതിരേ ഒമര്‍ അബ്ദുള്ളയുടെ 'ഓഡോമോസ്'

Update: 2019-01-29 10:34 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലക്ഷ്യംവച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരിഹാസ പ്രയോഗത്തിനെതിരേ തിരിച്ചടിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബദുള്ള. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി(ഒആര്‍ഒപി) കോണ്‍ഗ്രസ്സിലാണെങ്കില്‍ ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക' എന്നായിരിക്കുമെന്നായിരുന്നു അമിത് ഷാ ഹിമാചല്‍ പ്രദേശിലെ ഉട്‌നയില്‍ ഒരു പൊതു പരിപരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ പരിഹാസ പ്രയോഗം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിക്കെതിരേ ഉമര്‍ അബ്ദുള്ള അതേ നാണയത്തില്‍ ട്വീറ്റിയത്. ബിജെപി'ഓഡോമോസ്'എന്നാണ് ഉമര്‍ അബദുള്ള വിശേഷിപ്പിച്ചത്. ഓഡോമോസ് എന്നാല്‍ ഓവര്‍ ഡോസ് ഓഫ് മോഡി ഓവര്‍ ഡോസ് ഓഫ് അമിത് ഷാ.

Tags:    

Similar News