ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവത്തിന് എഎംഎച്ച്എസ്എസ് വേങ്ങൂര്‍ വേദിയായി

Update: 2022-06-02 15:03 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം വേങ്ങൂര്‍ എഎംഎച്ച്എസ്എസ്സില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ഇഖ്ബാല്‍ മുഖ്യപ്രഭാഷണവും പി ഹനീഫ പ്രവേശനോത്സവ സന്ദേശം കൈമാറുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. സലാം അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയ വിദ്യാര്‍ത്ഥി മുഹമ്മദ് ഫാദിയാന്‍ സി കെയെ അനുസ്മരിച്ചു.

പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍, പിടിഎ പ്രസിഡന്റ് ബി മുസമ്മില്‍ ഖാന്‍, വൈസ് പ്രസിഡന്റ് എ കെ ഹമീദ്, ഡര്‍ബി കേക്ക് എം ഡി മുഹമ്മദാലി സി കെ, മാനേജ്‌മെന്റ് പ്രതിനിധി മജീദ് പി എന്നിവര്‍ സദസ്സിന് ആശംസകള്‍ നേര്‍ന്നു. വിദ്യാലയത്തില്‍ നിന്നും എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുഞ്ഞാണി ഹാജി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് മാനേജര്‍ പി അബ്ദുള്ളക്കുട്ടി വിതരണം ചെയ്തു. സമൃദ്ധമായ സദ്യയും പായസവിതരണവും നടത്തിയ പ്രോഗ്രാമില്‍ 1500ലധികം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ ക്ലബ്ബ് സംഘടനാ ഭാരവാഹികളും പങ്കെടുത്തു. ഹയര്‍സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി ഹക്കീം നന്ദി പറഞ്ഞു.