അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രെയ്‌നില്‍ വെടിയേറ്റ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Update: 2022-03-14 02:49 GMT

കിവ്; യുക്രെയ്‌നിലെ കിവിന്റെ പ്രാന്തപ്രദേശമായ ഇര്‍പിനില്‍ ശനിയാഴ്ച യുഎസ് മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്.

മൃതദേഹത്തില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഐഡി കാര്‍ഡനുസരിച്ച് മരിച്ചത് ബ്രന്‍ഡ് റെനോഡ് (50)ആണ്.

അദ്ദേഹത്തിന്റെ ഐഡി കാര്‍ഡിനൊപ്പം ന്യൂയോര്‍ക്ക് ടൈംസിന്റെ ഐഡി കാര്‍ഡുമുണ്ട്. അതേസമയം മരിക്കുന്ന സമയത്ത് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനല്ലെന്ന് പത്രം അറിയിച്ചു.

പരിക്കേറ്റയാളെ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് തിരിച്ചറിഞ്ഞു. അമേരിക്കന്‍ ഫോട്ടോഗ്രഫര്‍ ജുവാന്‍ അറെഡോണ്ടോയാണതെന്ന് പോലിസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന യുക്രെയ്ന്‍ സ്വദേശിക്കും പരിക്കുണ്ട്.