തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കണം. : എസ്ഡിടിയു

സ്ഥിരംതൊഴില്‍ എന്ന ആശയവും സംഘടിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് പുതിയ നിയമം.

Update: 2020-09-23 05:02 GMT
മലപ്പുറം : തൊഴിലുടമക്ക് ഏകപക്ഷീയമായി സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാനും തോന്നുമ്പോഴെല്ലാം തൊഴിലാളികളെ പിരിച്ചുവിടാനും അനുമതി നല്‍കുന്ന പുതിയ തൊഴില്‍ നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി എ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. സ്ഥിരംതൊഴില്‍ എന്ന ആശയവും സംഘടിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് പുതിയ നിയമം. സാമൂഹ്യ സുരക്ഷാ നിയമം, തൊഴില്‍ സുരക്ഷ, തുടങ്ങി തൊഴില്‍ നിയമങ്ങളുമായ ബന്ധപ്പെട്ടതും തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്നതുമായ മൂന്ന് ബില്ലുകളാണ് ലോകസഭ പാസ്സാക്കിയത്. കുത്തകകളെ സഹായിക്കാനും തൊഴില്‍ മേഖലയെ നിശ്ശേഷം തകര്‍ക്കാനും പുതിയ തൊഴില്‍ നിയമ ഭേദഗതികള്‍ വഴിയൊരുക്കും. കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും പി എ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.




Tags:    

Similar News