അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധനാഫലം നെഗറ്റീവ്

Update: 2025-08-20 05:59 GMT

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസ്സുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഗവ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. താമരശ്ശേരി സ്വദേശിയാണ് മരിച്ച ഒമ്പത് വയസ്സുകാരി അനയ.

മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുമ്പ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഇതാകാം മരിച്ച കുട്ടിക്ക് രോഗബാധ ഉണ്ടാകാന്‍ കാരണം എന്നാണ് പ്രഥമിക നിഗമനം. വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.

Tags: