മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവര്‍ മരിച്ചു

Update: 2024-04-04 08:27 GMT

മലപ്പുറം: മഞ്ചേരിയില്‍ ആംബുലൻസും കാറും കൂട്ടിയടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപം ആണ് അപകടം. കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Tags: