പൊന്നാനിയില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ

സിഎഎ പിന്‍വലിക്കുക, എന്‍പിആര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തിയ്യതികളില്‍ പൊന്നാനി സി.വി. ജംഗ്ഷനിലാണ് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്

Update: 2020-02-26 11:56 GMT

പൊന്നാനി: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊന്നാനിയില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ. സിഎഎ പിന്‍വലിക്കുക, എന്‍പിആര്‍ ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തിയ്യതികളില്‍ പൊന്നാനി സി.വി. ജംഗ്ഷനിലാണ് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. വൈകിട്ട് 5 മണി മുതല്‍ 10മണി വരെയാണ് പരിപാടി.

''വംശീയതയില്‍ അധിഷ്ഠിതമായ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരേണ്ടതുണ്ട്. ഷാഹിന്‍ ബാഗില്‍ തുടങ്ങിവെച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി രാജ്യവ്യാപകമായി ഷാഹിന്‍ ബാഗുകള്‍ പിറവിയെടുക്കുകയാണ്. ഇത് രാജ്യത്തേയും ഭരണഘടനയേയും രക്ഷിക്കാനുള്ള പോരാട്ടമാണ്. ഇതില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു''- എസ്ഡിപിഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വിവിധ ദിവസങ്ങളിലായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, വൈസ് പ്രസിഡണ്ടുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, പൊന്നാനി മഖ്ദൂം എം പി മുത്തുകോയ തങ്ങള്‍, ആക്ടിവിസ്റ്റ് പി ആദില, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഗണേഷ് വടേരി, പിഡിപി ജില്ലാ സെക്രട്ടറി അഷ്‌റഫ് പൊന്നാനി, ബിഎസ്പി പ്രതിനിധി ടി അയ്യപ്പന്‍, നന്ദകുമാര്‍, പേരൂര്‍ മുഹമ്മദ്, വിടല്‍ കെ മൊയ്തു തുടങ്ങിയവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഈസ് പുറത്തൂര്‍, എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, എസ്ഡിപിഐ തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്ലക്കുട്ടി, സ്വാഗതസംഘം കണ്‍വീനര്‍ നൂറുല്‍ ഹഖ്, പൊന്നാനി മണ്ഡലം സെക്രട്ടറി റജീഷ് അത്താണി, മീഡിയ ഇന്‍ ചാര്‍ജ് ബിലാല്‍ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Tags:    

Similar News