'എ' ഫോര്‍ ആപ്പിളിനു പകരം അംബേദ്കര്‍; ഇംഗ്ലീഷ് അക്ഷരമാല പഠനസഹായി പുതുക്കി വിശ്വഹിന്ദു പരിഷത്ത്
ന്യൂഡല്‍ഹി: ഇംഗ്ലീഷ് അക്ഷരമാല പഠനസഹായി ഇന്ത്യാവല്‍ക്കരിച്ച് വിശ്വഹിന്ദു പരിഷത്ത്. എ ഫോര്‍ ആപ്പിളിനു പകരം അംബേദ്ക്കറാണ് പുതിയ പട്ടികയില്‍. ഇന്ത്യക്കാരായ മത, രാഷ്ട്രീയ, സാമൂഹിക നേതാക്കളാണ് അക്ഷരമാല പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ പട്ടികയില്‍ എ അംബേദ്കറെയും ബി ബഗത് സിങ്ങിനെയും കുറിയ്ക്കുന്നു.
സി ചാണക്യന്‍, ഡി ദയാനന്ദന്‍, ഇ ഏകനാഥ് റാണഡെ, എഫ് ഫത്തേസിങ്, ജി ഗുരുഗോവിന്ദ് സിങ്, എച്ച് ഹോമിബാബ, ഐ ഇന്ത്യന്‍ ആര്‍മി, കെ കലാം എപിജെ, എല്‍ ലാലാ ലജ്പത് റായി എന്നിങ്ങനെ പോകുന്നു.
മംഗള്‍ പാണ്ഡെ, നേതാജി, ഓം, പ്രതാപ് മഹാരാജന്‍, ക്യൂന്‍ ലക്ഷ്മിബായ്, രാമകൃഷ്ണ, ശിവജി, തുളസി ദാസ്, ഉദ്ദം സിങ്, വിവേകാനന്ദ, വാല്‍മീകി, ലക്ഷ്മണ്‍, സുലേലാല്‍, യോഗ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
മുസ് ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് അബ്ദുള്‍ കലാമിനെ ഒഴിച്ച് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പ്രമുഖരായ മിക്കവരെയും ഒഴിവാക്കിയിട്ടുണ്ട്.