ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണ്‍

Update: 2025-10-28 06:58 GMT

സാന്‍ഫ്രാന്‍സിസ്‌കോ: എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗത്തിലാക്കി ചെലവ് ചുരുക്കാനൊരുങ്ങി ഇ-കൊമേഴ്സ് ഭീമന്‍ ആമസോണ്‍. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഓഫീസ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ഏകദേശം 30,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

ആമസോണിലെ 3.5 ലക്ഷം ഓഫീസ് ജോലികളില്‍ 10% ഈ പുനസംഘടനയുടെ ഭാഗമായി നഷ്ടമാകും. നേരിട്ടുള്ള മനുഷ്യപ്രയത്‌നം ആവശ്യമുള്ള വിതരണ-വെയര്‍ഹൗസ് തൊഴിലാളികള്‍ക്ക് തത്കാലം ഇത് ബാധകമല്ല.

ഉപഭോക്തൃ സേവനങ്ങളില്‍ നിന്ന് ഓഫീസ് കാര്യക്ഷമതയിലേക്കുമുള്ള പ്രവര്‍ത്തനങ്ങളില്‍ എഐയുടെ ശക്തിയെ ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രശംസിച്ചിരുന്നു. ''എഐ എല്ലാ ഉപഭോക്തൃ അനുഭവങ്ങളെയും മാറ്റിമറിക്കും,'' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കുശേഷമാണ് വെട്ടിക്കുറയ്ക്കലുകളുടെ ആശങ്ക ഉയര്‍ന്നത്.

Tags: