അമര്‍നാഥ് യാത്ര: ദേശവിരുദ്ധ സന്ദേശമയച്ചെന്ന് ആരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തി

Update: 2022-06-04 13:43 GMT

ശ്രീനഗര്‍: ദേശസുരക്ഷയെ ബാധിക്കുന്ന മതങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാകുന്ന സന്ദേശം അയച്ചതിന്റെ പേരില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ക്കെതിരേ കശ്മീര്‍ പോലിസ് കേസെടുത്തു. അമര്‍നാഥ് യാത്രയുടെ മുന്നോടിയായി സന്ദേശമയച്ചെന്നാണ് പോലിസിന്റെ ആരോപണം.

'സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ചില വ്യക്തികള്‍ളും സംഘങ്ങളും വരാനിരിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായി ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.'- പോലിസ് അറിയിച്ചു.

'കൂടാതെ, ഈ ഗ്രൂപ്പുകളും വ്യക്തികള്‍ വിഘടനവാദ സന്ദേശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നു, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ ക്രമസമാധാനത്തിനു ഭംഗം വരുത്താനും സാധ്യതയുണ്ട്'- പോലിസിന്റെ അറിയിപ്പില്‍ പറയുന്നു.

Tags:    

Similar News