സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്ന് അമരീന്ദര്‍ സിംഗ്

നവ്‌ജോത് സിംഗ് സിദ്ദു അപകടകാരിയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

Update: 2021-09-22 16:26 GMT
സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്ന് അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്: നവ്‌ജോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയാറാണെന്നും സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നവ്‌ജോത് സിംഗ് സിദ്ദു അപകടകാരിയാണെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

സിദ്ദു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് രണ്ടക്കം കാണില്ല. വരാനാരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ദു ജയിക്കില്ല. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്. അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.


Tags:    

Similar News