നേപ്പാളില്‍ കുടുങ്ങിയ പ്രവാസികളെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിക്കണമെന്ന് എ.എം.ആരിഫ് എം.പി

Update: 2021-05-04 16:08 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ വിസാകാലാവധി തീരുന്നതിനു മുന്‍പ് കാഠ്മണ്ഡുവില്‍ നിന്നും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് യാത്രചെയ്യാനായി എത്തി നേപ്പാളില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ അടിയന്തരമായി അതതു രാജ്യങ്ങളില്‍ എത്തിക്കാന്‍ കേന്ദ്രം സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു.

കരുതിയതിനേക്കാള്‍ ഏറെ ദിവസം നേപ്പാളില്‍ താമസിക്കേണ്ടി വന്നതു മൂലം പണമെല്ലാം തീര്‍ന്ന് താമസസൗകര്യവും ഭക്ഷണവും പോലുമില്ലാതെ ആയിരക്കണക്കിന് മലയാളികളാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ എം.പി. സൂചിപ്പിച്ചു.

Tags: