മലപ്പുറം ഗവ.ഹൈസ്‌കൂളിലെ അടിയന്തരാവസ്ഥക്കാലത്തെ എസ്എസ്എല്‍സി ബാച്ച് ഒത്തുകൂടുന്നു

ഈ മാസം 23ന് ഞായര്‍ 9 മണി മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ ആറ് ഡിവിഷനുകളുള്‍പ്പെട്ട ബാച്ചിന്റെ സംഗമം നടക്കും

Update: 2020-02-20 10:02 GMT

മലപ്പുറം: മലപ്പുറം ഗവ. ഹൈസ്‌കൂളിലെ 1976-77 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 'ഓര്‍മ്മക്കൂട്ട് 2020' എന്ന പേരില്‍ സ്‌കൂളില്‍ ഒത്തു ചേരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പത്താം ക്ലാസുകാരെന്ന പ്രത്യേകത കൂടിയുണ്ട് ഈ ബാച്ചിന്. ഈ മാസം 23ന് ഞായര്‍ 9 മണി മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ ആറ് ഡിവിഷനുകളുള്‍പ്പെട്ട ബാച്ചിന്റെ സംഗമം നടക്കും. ഈ ബാച്ചിന്റെ അധ്യാപകനായിരുന്ന മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിന്റെ ഭാഗമായി ഗുരുവന്ദനം, സ്മരണാഞജലി, പ്രതിഭകളെ ആദരിക്കല്‍, തത്സമയ ചിത്രരചന, സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറല്‍, ഭാഗ്യ മല്‍സരങ്ങള്‍, ഉപഹാര സമര്‍പ്പണം, കലാപരിപാടികള്‍ എന്നിവ നടക്കും. പരിപാടികള്‍ക്ക് ഈ ബാച്ചിലെ സ്‌കൂള്‍ ലീഡറായിരുന്ന കെ അബ്ദുല്‍ അസീസ്, സലീം കളപ്പാടന്‍, ശരീഫ് നടുത്തൊടി, ഡോ.എം ഉസ്മാന്‍, അഡ്വ.കെ രവീന്ദ്രന്‍, വരിക്കോടന്‍ ജമീല തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഫോണ്‍:9946012192, 9526280227,9746081156.




Tags:    

Similar News