ഫ്‌ളോറിഡ: അമേരിക്കയില്‍ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ 85 വയസ്സുകാരി കൊല്ലപ്പെട്ടു. ഫ് ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സിലാണ് സംഭവം നടന്നത്. വീടിന് അടുത്തുള്ള കുളത്തിന് അരികിലൂടെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂന്നുമീറ്റര്‍ നീളമുള്ള ചീങ്കണ്ണിയാണ് ആക്രമിച്ചത്. ചീങ്കണ്ണി ആദ്യം നായയെ ആക്രമിക്കാനാണ് ശ്രമിച്ചത്.
എന്നാല്‍, നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ നേരേ തിരിയുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുളത്തിലേക്ക് സ്ത്രീയെ ചീങ്കണ്ണി വലിച്ചുകൊണ്ടുപോയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നായക്ക് പരിക്കില്ല. ചീങ്കണ്ണിയെ പിന്നീട് പിടികൂടി കൊന്നു. ഫ് ളോറിഡയിലെ 67 കൗണ്ടികളിലും ചീങ്കണ്ണികളെ കാണാം. എന്നാല്‍, കഴിഞ്ഞ 75 വര്‍ഷത്തിനിടെ 26 പേര്‍ മാത്രമാണ് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ മരിച്ചിട്ടുള്ളത്.