ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപണം; കശ്മീരില്‍ മൂന്ന് ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിപ്പുകാര്‍ക്കെതിരേ യുഎപിഎ ചുമത്തി
അനന്ദനാഗ്: കശ്മീരിലെ അനന്ദനാഗില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഒമര്‍ നിസാര്‍, തന്‍വീര്‍ അഹമ്മദ് ഭട്ട്, റമീസ് അഹമ്മദ് തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ജൂണ്‍ 29നാണ് എന്‍ഐഎ 124എ, 153എ, 153ബി ഐപിസി വകുപ്പുകളനുസരിച്ച് കേസെടുത്തത്.
മൂന്നു പേരും വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരില്‍ ഒരു മാസഗിന്‍ നടത്തി യുവാക്കള്‍ക്കിടയില്‍ തീവ്രവാദ, ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഐഎസ് റിക്രൂട്ട്‌മെന്റ് സഹായികളായി പ്രവര്‍ത്തിച്ചുവെന്നുമാണ് പോലിസിന്റെ ആരോപണം. വിവിധ ഓണ്‍ലൈന്‍ ഐഡികളിലൂടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതത്രെ.
ഇവരുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ഇവരുടെ കസ്റ്റഡിയില്‍ നിന്ന് ഐഎസ് കൊടി, വിവിധ രേഖകള്‍, ഉപകരണങ്ങള്‍, ഐഎസ് ടി ഷര്‍ട്ടുകള്‍ എന്നിവ കണ്ടെത്തിയതായും കേസ് ഡയറിയില്‍ പറയുന്നു.