തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപണം; മെയ് അഞ്ചിന് ദേശവ്യാപക പ്രതിഷേധവുമായി ബിജെപി

Update: 2021-05-03 17:57 GMT

ന്യൂഡല്‍ഹി: തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് ദേശവ്യാപക പ്രതിഷേധവുമായി ബിജെപി. മെയ് അഞ്ചിന്് രാജ്യവ്യാപകമായി ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും.

തൃണമൂര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചവരെയും അവരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കുമെന്ന് നദ്ദ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറയുന്നു.

മെയ് അഞ്ചാം തിയ്യതിയാണ് മമത ബംഗാളില്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. അന്നേ ദിവസം തന്നെയാണ് ബിജെപി പ്രതിഷേധവും സംഘടിപ്പിക്കുന്നത്.

ബംഗാളിനു വേണ്ടി കടുത്ത മല്‍സരമാണ് ബിജെപി നടത്തിയത്. വിവിധ രീതിയില്‍ നിരവധി നേതാക്കളെ തൃണമൂലില്‍ നിന്ന് അടര്‍ത്തിയെടുക്കുകുയും ചെയ്തു.

Tags: