വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സാ പിഴവ് ആരോപണം; റിപോര്‍ട്ട് തേടി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീര്‍ മരിച്ച സംഭവത്തില്‍ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് റിപോര്‍ട്ട് തേടി ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടര്‍ന്ന് പത്ത് മിനിട്ടില്‍ അധികമാണ് ആശുപത്രി വരാന്തയില്‍ ബിസ്മീറിനും ഭാര്യക്കും കാത്തുനില്‍ക്കേണ്ടി വന്നത്. അതിനാല്‍ തന്നെ പ്രാഥമിക ചികില്‍സ വൈകി. നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതര്‍ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.