സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

Update: 2021-04-18 12:54 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. എന്നാല്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. സാങ്കേതിക പരീക്ഷാ വിഭാഗം നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇന്‍ എന്‍ജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരളസര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കേരളസര്‍വകലാശാല ഇന്ന് (ഏപ്രില്‍ 19) മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും. കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ഇന്ന് (ഏപ്രില്‍ 19) മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ തിയറിപ്രാക്ടിക്കല്‍ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു.

Tags:    

Similar News