സംഘര്‍ഷം: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

എല്ലാ സര്‍ക്കാര്‍ , സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇന്റേണല്‍ പരീക്ഷ അടക്കമുള്ളവ സ്‌കൂളുകളില്‍ ചൊവ്വാഴ്ച ഉണ്ടാവില്ല.

Update: 2020-02-24 19:30 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ , സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇന്റേണല്‍ പരീക്ഷ അടക്കമുള്ളവ സ്‌കൂളുകളില്‍ ചൊവ്വാഴ്ച ഉണ്ടാവില്ല.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു.


Tags:    

Similar News