പ്രാക്ടിക്കല്‍ അധ്യാപക തസ്തികകള്‍ ദേശീയ തലത്തില്‍ ഏകീകരിക്കുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അഡ്‌വൈസര്‍
തിരൂര്‍: സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാക്ടിക്കല്‍ അധ്യാപകരുടെ തസ്തികകള്‍ ദേശീയ തലത്തില്‍ ഏകീകരിച്ച് ശമ്പള സെകയിലുകള്‍ പരിഷ്‌കരിക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അഡ്‌വൈസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിരൂര്‍ എസ്.എസ്.എം. പോളിടെക്ക്‌നിക്കില്‍ ഡിപ്ലോമ എഞ്ചിനീയറിംഗ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാക്ടിക്കല്‍ അധ്യാപകര്‍ക്ക് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതികളും ഇന്നവേഷന്‍ പരിശീലന പരിപാടികളും ഉടന്‍ ഏര്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം അഡ്വ. യു. സൈനുദ്ദീന്‍ ഉത്ഘാടനം ചെയ്തു.
സംസ്ഥാന സമ്മേളനം കുറുകോളി മൊയ്ദീന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ്, അന്‍വര്‍, അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, വിനോദ് കുമാര്‍, ബാബുരാജ്, മുഹമ്മദ് ബഷീര്‍, മുംതാസ്, എ.വി.ഷംസുദ്ദിന്‍ എന്നിവര്‍ പ്രസംഗിച്ചു.