ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാല്‍ ഇന്ന് (08/08/2022) മൂന്നര മുതല്‍ ചെറുതോണി അണക്കെട്ടിന്റെ 5ഉം 1ഉം നമ്പര്‍ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി 260 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും.
ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.