അലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന്‍ ഓറിയന്റേഷന്‍ ശനിയാഴ്ച്ച നടക്കും

Update: 2022-05-19 09:25 GMT

പെരിന്തല്‍മണ്ണ: അലീഗഢ് മുസ് ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഓറിയന്റേഷന്‍ ശനിയാഴ്ച്ച രാവിലെ 9.30ന് മുസ് ലിം മുസ് ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ നടക്കും. പബ്ലിക്ക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിഎഡ്., എംബിഎ., ബിഎഎല്‍എല്‍ബി എന്നീ റഗുലര്‍ കോഴ്‌സുകളെ കുറിച്ചും എംകോം, ബികോം., ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎല്‍ഐഎസ്‌സി. തുടങ്ങി പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ഡിസ്റ്റന്‍സ് കോഴ്‌സുകളെ കുറിച്ചും പ്രമുഖര്‍ ക്ലാസ് എടുക്കും. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ ഡോ. ഫൈസല്‍ കെപി അധ്യക്ഷത വഹിക്കും. പ്ലസ്ടൂ/ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കേണ്ട വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകളുമായി എത്തണം.

9778100801, 04933298200 എന്നീ നമ്പറുകളില്‍ റജിസ്റ്റര്‍ ചെയ്യാം.

Tags:    

Similar News