അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നാളെ; നാലു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും

Update: 2021-07-22 15:24 GMT

എറണാകുളം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി-ഹൈസ്‌കൂള്‍-െ്രെപമറി വിദ്യാര്‍ഥിക്കായി നടത്തുന്ന സബ് ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നാളെ നടക്കും. പൊതു വിദ്യാലയങ്ങളിലെ അറബിക് അക്കാദമിക രംഗത്ത് വിദ്യാര്‍ത്ഥികളുടെ അറബി ഭാഷാ നൈപുണി വര്‍ധിപ്പിക്കുക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അംഗീകാരം നല്‍കി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തിവരുന്നത്.

    സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലകളില്‍ നിന്നുമായി ഏകദേശം നാലു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 23ന് ഉച്ചയ്ക്ക് 2.15 മുതല്‍ 3.15 വരെ ഹൈസ്‌കൂള്‍ വിഭാഗവും 3.30 മുതല്‍ 4.30 വരെ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി മല്‍സരത്തില്‍ പങ്കെടുക്കും. രാത്രി 7.30 മുതല്‍ 8.30 വരെ എല്‍പി വിഭാഗവും 8.30 മുതല്‍ 9.30 വരെ യുപി വിഭാഗം വിദ്യാര്‍ഥികളും ഓണ്‍ലെനായി പങ്കെടുക്കും. വിജയികള്‍ക്ക് ഉപജില്ലാ കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

    ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, െ്രെപമറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് അറബിക് ടാലന്റ് ടെസ്റ്റ് നടത്തുന്നത്. ഓരോ വിഭാഗത്തിലും ഉപജില്ലയില്‍ നിന്നു തിരഞ്ഞെടുക്കുന്ന പത്ത് പേരെ പങ്കെടുപ്പിച്ച് ജൂലൈ 26ന് ജില്ലാതല ടാലന്റ് ടെസ്റ്റ് ഓണ്‍ ലൈലനായി നടത്തും. അതില്‍ നിന്നു വിജയിക്കുന്ന അഞ്ചുപേരെ വീതം പങ്കെടുപ്പിച്ച് ജൂലൈ 30ന് സംസ്ഥാന തല അറബിക് ടാലന്റ് ഗ്രാന്റ് ഫിനാലെ നടക്കും. അതോടനുബന്ധിച്ച് നടത്തുന്ന വെബിനാര്‍ എംപി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, അഡ്വ. ഫൈസല്‍ ബാബു, എം സലാഹുദ്ദീന്‍ മദനി, ഇബ്രാഹീം മുതൂര്‍, എം വി അലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് കെഎടിഎഫ് സംസ്ഥാന നേതാക്കളായ എം പി അബ്ദുല്‍ ഖാദര്‍, ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി എന്നിവര്‍ അറിയിച്ചു.

Alif arabic talent test tomorrow


Tags:    

Similar News