ആലി മുസ്ല്യാര്‍ മെമ്മോറിയല്‍ ഹിസ്‌റ്റോറിക്കല്‍ ഗാലറി നാടിന് സമര്‍പ്പിച്ചു

Update: 2022-03-12 12:20 GMT

തിരൂരങ്ങാടി: തിരൂരങ്ങാടി യംഗ് മെന്‍സ് ലൈബ്രറി തയ്യാറാക്കിയ ആലി മുസ്ലിയാര്‍ മെമ്മോറിയല്‍ ഹിസ് റ്റോറിക്കല്‍ ഗാലറി, തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു. ചരിത്ര ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം എംഎല്‍എ കെ.പി.എ.മജീദ് നിര്‍വ്വഹിച്ചു. മലബാര്‍ സമര പുസ്തക കോര്‍ണറിന്റെ ഉദ്ഘാടന കര്‍മ്മം അജിത് കോളാടി (സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുറ്റി വ് അംഗം) നിര്‍വ്വഹിച്ചു. മലബാര്‍ സമര സേനാനികളുടെ ശിലാഫലകം കെ. പി. മുഹമ്മദ് കുട്ടി (മുന്‍സിപ്പല്‍ ചെയര്‍മാന്‍ ) അനാവരണം ചെയ്തു.

പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ക്ക് അനുശോചനം നടത്തി ആരംഭിച്ച സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഗാലറി രൂപകല്പന ചെയ്ത ബഷീര്‍ കാടേരി, സിറാജ് ലെന്‍സ് മാന്‍, കെ.സൗദ ടീച്ചര്‍ എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.പി. സുഹ്‌റാബി (വൈസ് ചെയര്‍പേഴ്‌സണ്‍ നഗരസഭ) ഇക്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായീല്‍, ഇ.പി.ബാവ, സി.പി. ഹബീബ, കെ.പി.അബ്ദുല്‍ അസീസ്സ മാസ്റ്റര്‍, പി.ഒ. ഹംസ മാസ്റ്റര്‍, സമദ് തയ്യില്‍, സി.എച്ച്.മഹ്മൂദ് ഹാജി, നീലകണ്ഠന്‍ നമ്പൂതിരി, റഫീഖ് പാറക്കല്‍, എം.പി. അബ്ദുല്‍ വഹാബ്, കെ.മൊയ്തീന്‍കോയ എന്നിവര്‍ പ്രസംഗിച്ചു. പിന്നീട് നടന്ന ചരിത്ര സെമിനാര്‍ ഡോ.എസ്. മാധവന്‍ ( ചരിത്ര വിഭാഗം തലവന്‍ കോഴിക്കോട് സര്‍വ്വകലാശാലാ) ഉദ്ഘാടനം ചെയ്തു. ഡോ. ഇ .കെ അഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു. നൂറോളം വരുന്ന മലബാര്‍ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.

റഷീദ് പരപ്പനങ്ങാടി, കെ.സോമനാഥന്‍ മാസ്റ്റര്‍, ഡോ.പി.എം. അലവിക്കുട്ടി, മേജര്‍ കെ. ഇബ്രാഹീം, യു.കെ.മുസ്തഫ, കെ.രാമദാസന്‍ മാസ്റ്റര്‍, മുഹമ്മദലി അരിമ്പ്ര, കാലൊടി സുലൈഖ, ആരിഫ വലിയാട്ട്, അലിമോന്‍ തടത്തില്‍, ആബിദ റബിയത്ത്, നദീറ കുന്നത്തേരി, സാഹിന തിരുനിലത്ത്, സമദ് കാരാടന്‍, ഉരുണിയന്‍, മുസ്തഫ, പീച്ചി മണ്ണില്‍ അബ്ദുല്‍ ജലീല്‍ , കെ.പി. ബീരാന്‍ കുട്ടി, കെ.പി.ഇസ്മായില്‍, കാരക്കല്‍ ഗഫൂര്‍, പി.എം. അഷ്‌റഫ് പ്രസംഗിച്ചു എ.കെ. മുസ്തഫയുടെ നേതൃത്വത്തിലുള്ള ഗായകന്മാര്‍ തിരൂരങ്ങാടിയിലെ മാപ്പിള കലാകാരന്മാരെ അനുസ്മരിച്ച് മാപ്പിള ഗാനാലാപനം നടത്തി.