അള്‍ജീരിയന്‍ പ്രസിഡന്റ് ഏപ്രില്‍ 28നകം രാജിവെക്കും

ബൂതഫ്‌ലീക്കയുടെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി അല്‍ജീരിയന്‍ നഗരങ്ങള്‍ പ്രക്ഷുബ്ദമാണ്. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം ഭരണ നിര്‍വഹണം നടത്തുന്നത്.

Update: 2019-04-02 10:07 GMT

അള്‍ജിയേഴ്‌സ്: ജനവികാരം എതിരായതോടെ 82കാരനായ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീക്ക കാലാവധി കഴിയുന്ന ഏപ്രില്‍ 28നു മുമ്പായി രാജിവയ്ക്കുമെന്ന് റിപോര്‍ട്ട്. അദ്ദേഹത്തിന്റെ ഓഫിസിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ബൂതഫ്‌ലീക്കയുടെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി അല്‍ജീരിയന്‍ നഗരങ്ങള്‍ പ്രക്ഷുബ്ദമാണ്. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം ഭരണ നിര്‍വഹണം നടത്തുന്നത്.അദ്ദേഹത്തിന്റെ കാലയളവ് അവസാനിക്കുന്ന ഈ മാസം 28നകം രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

28 വരെ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനം തുടരാനും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിനു പേരാണ് അള്‍ജീരിയന്‍ തെരുവുകളെ പ്രക്ഷുബ്ദമാക്കിയത്. പക്ഷാഘാതത്തെതുടര്‍ന്ന് 2013 മുതല്‍ ചികിത്സയില്‍ കഴിയുന്ന ബൂതഫ്‌ലീക്ക ജനങ്ങളുമായി സംവദിക്കുകയോ പൊതുപരിപാടിയില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല.

Tags:    

Similar News