മുസ്‌ലിം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അല്‍ഫാ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു

Update: 2021-06-12 08:49 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും മുസ്‌ലിം അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന അല്‍ഫ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ഹാജി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം മണക്കാട് അറഫയിലാണ് താമസം. മണക്കാട് സെന്‍ട്രല്‍ ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. കൊല്ലത്ത് നിന്ന് സര്‍ക്കാര്‍ ജീവനക്കാരനായാണ് അല്‍ഫ ഹാജി തിരുവനന്തപുരത്തെത്തുന്നത്. ഖബറക്കം മണക്കാട് വലിയ പള്ളി ഖബറിസ്ഥാനില്‍.

പൂന്തുറ ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാം ഖജാന്‍ജി, ദക്ഷിണ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തുടങ്ങി, നിരവധി പ്രസ്ഥാനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. തലസ്ഥാനത്തെ ഒട്ടുമിക്ക ഇസ്‌ലാമിക കൂട്ടായ്മകളിലും അല്‍ഫ ഹാജി നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

അല്‍ഫ ഹാജിയുടെ നിര്യാണത്തില്‍ വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ കക്ഷികള്‍ അനുശോചിച്ചു.