മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Update: 2021-05-29 04:58 GMT

മുത്തങ്ങ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലൂടെ മദ്യം കടത്താന്‍ ശ്രമിച്ച ഒരാളെ പോലിസ് പിടികൂടി. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാഹനത്തിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

വാഹനഉടമയും ഡ്രൈവറുമായ കോഴിക്കോട് നെല്ലിയോട് വീട്ടില്‍ ജനീഷി(42)നെയാണ് എക്‌സൈസ് 40 ലിറ്റര്‍ മദ്യവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ജിനേഷിനെ റിമാന്റ് ചെയ്തു.

കേരളത്തില്‍ മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് പച്ചക്കറി വണ്ടികളില്‍ മദ്യം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ചെക്ക് പോസ്റ്റുകളില്‍ പോലിസ് എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പരിശോധനയില്‍ എക്‌സൈസ് സിഐ സി ആര്‍ പത്മകുമാര്‍, എക്‌സൈസ് എസ്‌ഐ സി സന്തോഷ്, പി ശശി, കെ ബി ബാബുരാജ്, കെ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.

Similar News