പരപ്പനങ്ങാടിയില്‍ വന്‍ മദ്യവേട്ട

Update: 2020-12-12 09:07 GMT

തിരുരങ്ങാടി: പരപ്പനങ്ങാടി പഴശ്ശി നഗറിലെ ഒരു വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. തുടിശ്ശേരി റിജുവിന്റെ വീട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. റിജുവിനെ അറസ്റ്റു ചെയ്തു. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ സംഘമാണ് അനധികൃത മദ്യവില്‍പ്പന പിടികൂടിയത് .


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാരണം നാളെ വൈകുന്നേരം മുതല്‍ രണ്ടു ദിവസം ബാറുകളും ബീവറേജസ് ഷോപ്പുകളും അവധിയാകും എന്നത് മുന്‍കൂട്ടി കണ്ടാണ് ഇത്രയധികം മദ്യം വല്‍പനക്ക് വാങ്ങി സൂക്ഷിച്ചത് എന്ന് പ്രതി എക്‌സൈസിനോട് പറഞ്ഞു. പ്രിവെന്റീവ് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിത്ത്, ദിലീപ്കുമാര്‍, മുഹമ്മദ് സാഹില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഐശ്വര്യ, എക്‌സൈസ് െ്രെഡവര്‍ ചന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന എക്‌സൈസ് സംഘമാണ് മദ്യവേട്ട നടത്തിയത്‌




Tags: