ആലപ്പുഴ: തീരദേശപരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കും

Update: 2022-09-15 02:48 GMT

ആലപ്പുഴ: ആലപ്പുഴ പാണാവള്ളി നെടിയന്‍ തുരുത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കം. 2020 ജനുവരിയിലെ സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിമൂലാണ് റിസോര്‍ട്ട് പൊളിക്കുന്നത് നീണ്ടുപോയത്.

കളക്ടറും സംഘവും ഇന്നലെ സ്ഥലത്തെത്തി സര്‍ക്കാര്‍ഭൂമിയെന്നുള്ള ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

24 ഏക്കറിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ദ്വീപ് പഴയ രീതിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.

54 വില്ലകളടക്കം 72 കെട്ടിടങ്ങളാണ് ദ്വീപിലുളളത്.