ആലപ്പുഴ ; മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിനാൽ ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലാണ് സംഭവം. കയർ ഫാക്ടറി ജീവനക്കാരനായ സന്തോഷ് ആണ് മരിച്ചത്.
മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വാക്കു തർക്കത്തിലേർപ്പെട്ടു. മദ്യപിക്കാൻ കാശ് ചോദിച്ചതിനേ തുടർന്നായിരുന്നു തർക്കം. പണം നൽകാൻ ഭാര്യ വിസമ്മതിച്ചതോടെ സന്തോഷ് തീക്കൊളുത്തി മരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല