അലനല്ലൂര്‍ ഹസന്‍ മുസ് ല്യാര്‍ അന്തരിച്ചു

Update: 2021-02-02 15:18 GMT

മലപ്പുറം: പ്രഗല്‍ഭ പണ്ഡിതനും സമസ്ത ജില്ലാ മുശാവറ അംഗവുമായ അലനല്ലൂര്‍ നറുക്കോട്ടില്‍ ഹസന്‍ മുസ് ല്യാര്‍ അന്തരിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യയിലെ മൂന്നാമത് ബാച്ചിലെ ഫൈസി ബിരുദ ധാരിയാണ്. കാര്യവട്ടം, കാച്ചിനിക്കാട്, കുമരംപുത്തൂര്‍, കൊളപ്പറമ്പ്, പുത്തനഴി, പള്ളിശ്ശേരി, കുട്ടശേരി, മണ്ണാര്‍ക്കാട്, കൊപ്പം, അലനല്ലൂര്‍, കിടങ്ങയം, പണത്തുമ്മല്‍, അമ്മിനിക്കാട്, പുല്ലാര, എടായിക്കല്‍ വേങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. എട്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

Alanallur Hassan Muslyar passes away

Tags: