അമേരിക്കയില്‍ ചുഴലിക്കാറ്റ്: 23 മരണം

Update: 2019-03-04 10:39 GMT

ന്യൂയോര്‍ക്ക്: അലബാമയിലും ജോര്‍ജിയയിലുമുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 23 മരണം. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരുടെ കണക്ക് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു ടൊര്‍ണാഡോ വീശിയത്. 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ പലസ്ഥലങ്ങളിലായി പലരും കുടുങ്ങികിടക്കുന്നുണ്ട്. വന്‍മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവരിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത്. 40ഓളം പേരെ ചികില്‍സയ്ക്കായി ഈസ്റ്റ് അലബാമ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.