കാബൂള്‍: അല്‍ഖാഇദ നേതാവ് സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. അമേരിക്കന്‍ ടെലിവിഷനിലൂടെയാണ് ബൈഡന്റെ വെളിപ്പെടുത്തല്‍.
I'm addressing the nation on a successful counterterrorism operation. https://t.co/SgTVaszA3s
— President Biden (@POTUS) August 1, 2022
കാബൂളില്‍ ശനിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. സിഐഎയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാബൂളില്‍ സവാഹിരി താമസിച്ചിരുന്ന വീടിനു നേരെയാണ് ആക്രമണം നടന്നത്.
'നീതി ലഭിച്ചു, ഈ തീവ്രവാദ നേതാവ് ഇപ്പോള്‍ ഇല്ല,' ബിഡന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ബിന്‍ലാദനുശേഷമാണ് 2011ല്‍ അയ്മാന്‍ അല്‍ സവഹിരി അല്‍ഖാഇദയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സവാഹിരിയെ പിടികൂടുന്നവര്‍ക്ക് 25 മില്യന്‍ ഡോളറാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.